‘അമ്മ’യോട് വിയോജിച്ച്‌ വീണ്ടും കമല്‍ഹാസന്‍;ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്

single-img
28 July 2018

ചെന്നൈ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി നടന്‍ കമല്‍ഹാസന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മ എന്ന സംഘടന സുഹൃത്തുകളുടെ കൂട്ടായ്മയല്ലെന്നും, ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണെന്നും തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

നേരത്തെയും കമല്‍ഹാസന്‍, നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.