വഴിയില്‍ കിടന്ന് കിട്ടിയ പെര്‍ഫ്യൂം ബോട്ടിലില്‍ പതിയിരുന്ന അപകടം.

single-img
28 July 2018

കളഞ്ഞുകിട്ടിയ പെര്‍ഫ്യൂം ബോട്ടില്‍ കാമുകന്‍ കാമുകിക്ക് നല്‍കി. അത് അവളുടെ മരണത്തിലേക്കുള്ള വഴിയായി മാറി. മനോഹരമായ രൂപത്തിലെ ബോട്ടില്‍ അവന് ഇഷ്ടമായി. തന്‍റെ പ്രിയതമയ്ക്ക് സമ്മാനമായി നല്‍കാന്‍ തന്നെ അവന്‍ തീരുമാനിച്ചു.

ചാര്‍ളി റൌളി എന്ന ബ്രിട്ടീഷ് യുവാവ് പെര്‍ഫ്യൂം ബോട്ടില്‍ പ്രണയിനി ഡോണ്‍ സ്റ്റര്‍ജിന് നല്‍കിയപ്പോള്‍ അവള്‍ ശരിക്കും സന്തോഷിച്ചു. മണപ്പിച്ചുനോക്കാനായി ബോട്ടില്‍ തുറന്നതും അവള്‍ ബോധരഹിതയായി വീണു. സംശയം തോന്നിയ ചാര്‍ലിയും ഉടന്‍ തന്നെ ബോട്ടില്‍ മണപ്പിച്ചതോടെ അവനും ബോധംകെട്ടു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോണ്‍ മരിച്ചു. ചാര്‍ലി അപകടനില തരണം ചെയ്തു.

രാസായുധം അടങ്ങിയ പെര്‍ഫ്യൂമായിരുന്നു അത്. റഷ്യന്‍ ചാരസംഘടനകളില്‍ വ്യാപകമായ നോവിച്ചോക്ക് എന്ന രാസവിഷമാണ് ചാര്‍ലിക്കും ഡോണിനും അപകടമുണ്ടാക്കിയത്. മുന്‍ റഷ്യന്‍ ചാരന് സംഭവിച്ചതുപോലെ അപകടമാകാം ചാര്‍ലിക്കും ഉണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു. ഈ രാസായുധം ശ്വസിച്ച് ജീവന്‍ തിരിച്ചുകിട്ടിയത് നാലുപേര്‍ക്ക് മാത്രമാണ്.