അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദനം

single-img
28 July 2018

അലഹബാദ്: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനകളിലൊരാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച ശേഷമായിരുന്നു പൊലീസുകാരന്റെ അതിക്രമം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പടരുകയാണ്

അമിത്ഷായുടെ റാലി നടക്കുന്നതിനിടെയാണ് രണ്ടു പെണ്‍കുട്ടികള്‍ കരിങ്കൊടി പ്രതിഷേധവുമായി വാഹനത്തിനു മുന്പിലേക്ക് ചാടി വീണത്. പിന്നീട് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച്‌ പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു.

വനിതാ പോലീസുകാരില്ലാതെ പെണ്‍കുട്ടികളെ ഉപദ്രവിച്ച പോലീസിന്‍റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.