Movies

‘എന്‍റെ വിവാഹക്കാര്യത്തെക്കുറിച്ച് ഞാന്‍ തന്നെ തുറന്നു പറയും.’-തമന്ന

തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകാന്‍ പോകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമന്ന. ട്വിറ്ററിലൂടെയാണ് തമന്ന തന്‍റെ നിലപാട് വ്യക്തമാക്കിയത്.
‘എന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഞാന്‍ സഹിക്കില്ല. ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. സിംഗിളായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ് . എന്‍റെ അച്ഛനും അമ്മയും വരനെ അന്വേഷിച്ച് അലയുന്നില്ല’. -തമന്ന പറഞ്ഞു.
‘ഒരിക്കല്‍ പറയും ഒരു നടനാണ് അതെന്ന്. പിന്നെ ക്രിക്കറ്റ് താരമെന്ന് പറയും. ചിലപ്പോള്‍ ഡോക്ടറാണെന്ന് പറയും. ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപൂണ്ട് നടക്കുന്നില്ല. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഞാന്‍ അത് തുറന്ന് പറയും. എനിക്ക് വിവാഹം ആയിട്ടില്ല. ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കുന്ന കഥകളാണിത്.’ – തമന്ന വ്യക്തമാക്കി.