‘ഇങ്ങനെയാണ് മത്സരമെങ്കില്‍ എങ്ങനെ ശരിയാകും’; സേവാഗ് ചോദിക്കുന്നു

single-img
27 July 2018

ഏഷ്യാ കപ്പിന്റെ മത്സരക്രമം തീരെ ശരിയായില്ലെന്ന പ്രതിഷേധവുമായി വീരേന്ദര്‍ സെവാഗ്. രണ്ടു മത്സരങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് കളിക്കേണ്ടി വരും. ഇതാണ് സേവാഗിനെ ചൊടിപ്പിച്ചത്. സെപ്റ്റംബര്‍ 18ന് യോഗ്യത നേടിയെത്തുന്ന ടീമുമായി കളിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ 19ന് പാകിസ്താനുമായി ഇന്ത്യക്ക് കളിക്കണം.

ഇങ്ങനെ കളിച്ചാല്‍ അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും സെവാഗ് പറഞ്ഞു. മത്സരക്രമം കണ്ട് താന്‍ ഞെട്ടിയെന്നും സെവാഗ് വ്യക്തമാക്കി. ഇങ്ങനെയെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കേണ്ട ആവശ്യമില്ല. ഈ സമയങ്ങളില്‍ ഹോം, എവേ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കാം.

ദുബായിലെ ചൂടുള്ള കാലവസ്ഥയില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മത്സരം വയ്ക്കുന്നത് അശാസ്ത്രീയമെന്നും സെവാഗ് പറഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്താന്‍ ടീമുകളാണ് ഏഷ്യാകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്.