ആരൊക്കെയാണ് ഈ ഫോട്ടോയില്‍ ഒളിഞ്ഞിരിക്കുന്ന താരങ്ങള്‍

single-img
27 July 2018

ബോളിവുഡ് താരം തുഷാര്‍ കപൂര്‍ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രം ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തുഷാര്‍കപൂറിന്റെ കുട്ടിക്കാലത്തെ ഒരു മനോഹര ചിത്രമാണത്. 1970 കളിലെടുത്ത ഈ ചിത്രത്തില്‍ മുന്‍കാല നടി റീന റോയ്‌ക്കൊപ്പം കുറേ കുട്ടികള്‍ ഇരിക്കുന്നു.

റീന റോയിയുടെ മടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്നതില്‍ ഒരാള്‍ അലമുറയിട്ട് കരയുന്നു. ഈ കുട്ടികളില്‍ മൂന്ന് ബോളിവുഡ് താരങ്ങളുണ്ട്. അവര്‍ ആരെന്ന് തിരിച്ചറിയൂ എന്നാണ് തുഷാര്‍ കപൂര്‍ ആവശ്യപ്പെടുന്നത്. ഹൃത്വിക് റോഷന്‍, തുഷാര്‍ കപൂര്‍, ട്വിങ്കിള്‍ ഖന്ന തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

ഹൃത്വികിനെ എല്ലാവരും വളരെ വേഗത്തില്‍ കണ്ടു പിടിച്ചു കഴിഞ്ഞു. തുഷാര്‍ കപൂറിന്റെ സഹോദരിയുമായ ഏകതാ കപൂറും ചിത്രത്തിലുണ്ട്. അതിനിടെ കയ്യൊടിഞ്ഞിരിക്കുന്ന പെണ്‍കുട്ടി താനാണെന്ന് പറഞ്ഞ് ട്വിങ്കിള്‍ ഖന്ന രംഗത്തെത്തി. ഹൃത്വികിന്റെ സഹോദരി സൂനൈന റോഷനും അംജദ് ഖാന്റെ മകന്‍ ഷദാബ് ഖാനും ചിത്രത്തിലുണ്ട്