ആരും അനുകരിക്കല്ലേ…. ഇതും മരണക്കളി; ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന പുതിയ വീഡിയോ ചലഞ്ച് വ്യാപകമാകുന്നു

single-img
27 July 2018

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന പുതിയ വീഡിയോ ചലഞ്ച് വ്യാപകമാകുന്നു. കീകി ഡാന്‍സ് എന്നാണ് ഈ ചലഞ്ചിന്റെ പേര്. ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയായിരുന്നു കീകി ഡാന്‍സ് ചലഞ്ചിന് തുടക്കം.

കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ഇന്‍ മൈ ഫീലിങ്‌സ് എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് ചലഞ്ച്. പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടുകയും കാറിന്റെ വാതില്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമാണ് കീകി ചലഞ്ച്.

https://www.instagram.com/p/Blpcw0xFW3A/?taken-by=tmoviesofcl

ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമായും ഇത്തരം ചലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നത്. കേരളത്തിലും ഇതിന് ആരാധകര്‍ കുറവല്ല. ചലച്ചിത്ര താരം സാനിയ അയ്യപ്പന്‍ അടക്കമുള്ളവര്‍ കീകി ചലഞ്ചിന്റെ ഭാഗമായി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

https://www.instagram.com/p/BltqJUSDVRr/?utm_source=ig_embed&utm_campaign=embed_loading_state_control

അതേസമയം നടുറോഡിലാണ് ഈ വെല്ലുവിളി എന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും എത്തി. ഗള്‍ഫ് നാടുകളില്‍ ഈ ചലഞ്ചിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് പൊലീസ് പിഴ ചുമത്തുകയും ചെയ്തു.