Science & Tech

594 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആറുമാസത്തേയ്ക്ക് എല്ലാം ഫ്രീ; പുതിയ പ്ലാനുമായി ജിയോ

594 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍. മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം റിലയന്‍സ് ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ ബാധകം. പഴയ ഫീച്ചര്‍ ഫോണും 501 രൂപയും നല്‍കിയാല്‍ പുതിയ ജിയോ ഫോണും മണ്‍സൂണ്‍ ഓഫര്‍ പ്രകാരം ലഭിക്കും.

ഓഗസ്റ്റ് 15ന് വിപണിയിലെത്തുന്ന ജിയോ ഫോണ്‍ 2വിന് ഈ ഓഫര്‍ ബാധകമല്ല. പഴയ ഫോണ്‍ നല്‍കി പുതിയ ഫീച്ചര്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 49 രൂപയ്‌ക്കോ 153 രൂപയ്‌ക്കോ റീച്ചാര്‍ജ് ചെയ്ത് 4ജി സേവനം ഉപയോഗിക്കാം. 49 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുമാണ് ഓഫര്‍ ചെയ്യുന്നത്.

28 ദിവസമാണ് കാലാവധി. 153 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും പരിധിയില്ലാത്ത വോയ്‌സ് കോളും ഓഫര്‍ ചെയ്യുന്നു. 28 ദിവസംതന്നെയാണ് കാലാവധി.