ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ പിന്‍വലിച്ചു

single-img
27 July 2018

കേരളത്തിലെ നിപ്പ വൈറസ് രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ പിന്‍വലിച്ചു. മേയ് അവസാനം മുതലാണു ഇറക്കുമതിക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിപ്പ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണു നിരോധനം നീക്കിയതായി അറിയിച്ചത്. നേരത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇത്തരത്തില്‍ നിരോധനം പിന്‍വലിച്ചിരുന്നു.