നിര്‍ബന്ധിച്ചപ്പോള്‍ ദുല്‍ഖര്‍ ലൈവില്‍ വന്നു; പക്ഷേ കിട്ടിയത് ബിഗ് സര്‍പ്രൈസ്..!

single-img
27 July 2018

കര്‍വാന്‍ എന്ന ഹിന്ദി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ലൈവ് ചെയ്തത്. ആദ്യമായാണ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ലൈവില്‍ ദുല്‍ഖറിന് അതിഥികളായെത്തിയത് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആയിരുന്നു.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ പെട്ടെന്നൊരു ഹായ് എത്തി. ദുല്‍ഖറിന്റെ ഭാര്യ അമാലാണ് ഹായ് പറഞ്ഞ് കുറിച്ചത്. മെസേജ് വായിച്ച ദുല്‍ഖര്‍ പുഞ്ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞു. പല മെസേജുകളും തന്റെ കുടുംബത്തില്‍ നിന്നുള്ളവരുടേതാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.

വിക്രം പ്രഭു, ഗ്രിഗറി എന്നിവരും ദുല്‍ഖറിന് ആശംസകളുമായി എത്തിയിരുന്നു. സിനിമയുടെ പിആര്‍ ടീമുകള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ലൈവ് ചെയ്യുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്നായിരുന്നു ദുല്‍ഖറിന്റെ ലൈവ് വീഡിയോ.