നടുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് മൂവായിരത്തോളം കിഡ്‌നി സ്റ്റോണുകള്‍

single-img
26 July 2018

ചൈനയിലെ ജിയാങ് സൂ പ്രവിശ്യയിലാണ് സംഭവം. 54 കാരിയായ സ്ത്രീ തനിക്ക് നടുവേദന തുടങ്ങി ഒരാഴ്ചയായി എന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തുന്നത്. വിശദ പരിശോധനയിലൂടെ വൃക്കയിലെ കല്ലാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു.
വലത്തേ വൃക്ക നിറയെ കല്ലുകളാണ് മനസ്സിലാക്കിയ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു.

ഒടുവില്‍ പുറത്തെടുത്ത കല്ലുകള്‍ എണ്ണിത്തീര്‍ക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടി വന്നു. 2980 കല്ലുകള്‍ വൃക്കയിലുണ്ടായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ക്ക് കിഡ്‌നി സ്റ്റോണിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയേറെ കല്ലുകള്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകുമെന്ന് ആരും കരുതിയില്ല.

മനുഷ്യശരീരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കിഡ്‌നി സ്റ്റോണുകള്‍ പുറത്തെടുത്തിട്ടുള്ള ലോക റെക്കോര്‍ഡ് ഒരു ഇന്ത്യാക്കാരനാണ്. മഹാരാഷ്ട്രക്കാരനായ ധന്‍രാജ് വാഡ്‌ലിലിയുടെ വൃക്കയില്‍ നിന്ന് പുറത്തെടുത്തത് 1,72,155 സ്റ്റോണുകള്‍ ആയിരുന്നു.