‘ക്യാഷ് ഓണ്‍ ഡെലിവറി’ നിയമവിരുദ്ധമെന്ന് ആര്‍ബിഐ

single-img
25 July 2018

മുന്‍നിര ഇ കൊമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ കൈമാറി പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയത്.

പെയ്‌മെന്റ്‌സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത് അനധികൃത കച്ചവടമാണെന്നാണ് ആര്‍ബിഐയുടെ വിശദീകരണം.