കുരങ്ങന്‍ മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ഗ്രാമീണര്‍: വീഡിയോ

single-img
25 July 2018

മധ്യപ്രദേശിലെ ബാല്‍വാഡ് ഗ്രാമം വനത്തോടുള്ള ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ കുരങ്ങന്മാരെ എപ്പോഴും കാണാനാകും. മരക്കൊമ്പില്‍ കളിക്കുന്നതിനിടെ ഒരു കുരങ്ങന്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചത്തു. കൂട്ടുകാരനായ മറ്റൊരു കുരങ്ങന്‍ തന്റെ സുഹൃത്തിനെ പിടിച്ചു കുലുക്കുന്നതും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

തന്റെ ചങ്ങാതി മരിച്ചുപോയെന്ന് മനസിലാകാതെ ശരീരം തിരിച്ചും മറിച്ചും ഇടുന്നതും തട്ടിവിളിച്ച് അതിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ദയനീയ കാഴ്ച തന്നെയാണ്. ഒടുവില്‍ ഗ്രാമീണര്‍ ചത്ത കുരങ്ങനെ വെള്ളയും ചുവപ്പും നിറമുള്ള വസ്ത്രം ഉടുപ്പിച്ച് മറ്റൊരു തുണി ഉപയോഗിച്ച് മൂടി സംസ്‌കാരചടങ്ങുകള്‍ നടത്തി.

ശവപ്പെട്ടിയില്‍ കുരങ്ങന്റെ ശരീരം പുതപ്പിച്ച് കിടത്തി വിലാപയാത്രയായാണ് സംസ്‌കാരം നടത്തിയത്. ശവപ്പെട്ടി നിറയെ പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു. ഒടുവില്‍ ശവക്കുഴി തോണ്ടി കുരങ്ങനെ അതില്‍ കുഴിച്ചുമൂടി. നാട്ടുകാര്‍ കൈകോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതും ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാനാകും.