സിനിമയ്ക്ക് ഡേറ്റ് നല്‍കാത്തതിന് ലാലിനോട് പകവീട്ടിയതോ ഇത് ?

single-img
25 July 2018

മോഹന്‍ലാല്‍ തന്റെ സിനിമയ്ക്ക് ഡേറ്റ് തരാത്തതിനാല്‍ ഒരു സംവിധായകന്റെ പക വീട്ടലാണ് മഹാ നടനെതിരെയുള്ള ഈ കടന്നാക്രമണമെന്ന് സംശയം. സിനിമാ മേഖലയിലുള്ളവര്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നതും ഇത് തന്നെയാണ്. മോഹന്‍ലാല്‍ ഈ സംവിധായകന്റെ കഥ കേട്ടു.

പക്ഷേ ചില സംശയങ്ങള്‍ ലാല്‍ ഉന്നയിച്ചപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറിയത്രേ. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വാളെടുത്തിട്ടുള്ള സംവിധായകനാണ് മോഹന്‍ലാലിനെ കഥ കേള്‍പ്പിച്ചത്. ‘മോഹന്‍ലാലിനെ മലയാളികള്‍ക്ക് മാത്രമേ അറിയാവൂ.

ലോകത്തെ മികച്ച സിനിമാ പ്രവര്‍ത്തകര്‍ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവര്‍ക്ക് എന്നെ അറിയാം’ ഇങ്ങനെ പറഞ്ഞാണ് സംവിധായകന്‍ ഇറങ്ങിപ്പോയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മ സംഘടന തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും അതിന്റെ പ്രസിഡന്റായ മോഹന്‍ലാലിനെ സംസ്ഥാന ചലചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ പങ്കെടുപ്പിക്കരുതെന്നുമാണ് സംവിധായകന്‍ വാദിക്കുന്നത്.

അമ്മ സംഘടനയുടെ നിലപാടുകളോടുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് പലരും നിവേദനത്തില്‍ ഒപ്പുവച്ചത്. എന്നാല്‍ താന്‍ ഒപ്പിട്ടില്ല എന്ന് നടന്‍ പ്രകാശ് രാജ് വെളിപ്പെടുത്തിയതോടെ നിവേദനം വ്യാജമാണോ എന്നുപോലും പലരും സംശയിക്കുന്നു.