വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തുന്ന ദുബായ് കിരീടാവകാശി

single-img
25 July 2018

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഭീമന്‍ സ്രാവുകളോടൊത്ത് നീന്തുന്ന വീഡിയോ ശ്വാസമടക്കിയാണ് എല്ലാവരും കാണുന്നത്. ഒരു മിനിറ്റു നീണ്ടുനില്‍ക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയ്ഖ് ഹംദാന്‍ പങ്കുവച്ചു.

അദ്ഭുതകരമായ അനുഭവമായിരുന്നു ഇതെന്ന് ഷെയ്ക് ഹംദാന്‍ പറഞ്ഞു. നോര്‍വീജിയന്‍ കടലിനും വടക്കന്‍ അറ്റ്‌ലാന്റിക്കിനുമിടയിലെ ഫാറോ ദ്വീപിലാണ് സ്രാവുകളോടൊപ്പം നീന്തിയത്. വീഡിയോ വന്നയുടന്‍ തന്നെ അരലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

2,000 ത്തിലേറെ പേര്‍ പ്രതികരണവുമായി രംഗത്തെത്തി. ഷെയ്ഖ് ഹംദാന്‍ ധാരാളം സാഹസിക വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.