അടിയന്തര ദുരിതസഹായം; കൃഷിമന്ത്രിക്ക് എസ്എംഎസ് അയച്ച് പൊതുമരാമത്ത് മന്ത്രി

single-img
24 July 2018

ആലപ്പുഴ: കുട്ടനാട്ടിലെ ബണ്ടുകള്‍ പുനര്‍നിര്‍മിക്കണം സംബന്ധിച്ച് മന്ത്രി ജി.സുധാകരന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന് എസ്എംഎസ് അയച്ചു. കൃഷി ഭൂമിയില്‍ വെള്ളം കുറയുന്ന മുറയ്ക്ക് ബണ്ട് പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം, വെള്ളം പമ്പ് ചെയ്തു കളയണം എന്നീ ആവശ്യങ്ങളാണ് എസ്എംഎസില്‍ ഉണ്ടായിരുന്നത്.

രാവിലെ എടത്വ, മുട്ടാർ പ്രദേശങ്ങളിലെ വെള്ളക്കെടുതി പ്രദേശങ്ങളിലുള്ള ക്യാംപുകൾ മന്ത്രി ജി.സുധാകരന്‍ സന്ദർശിച്ചിരുന്നു.
അതിനിടെയിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഗണിച്ചാണു മന്ത്രി എസ്എംഎസ് മുഖേന അടിയന്തര സന്ദേശം നൽകിയത്. പമ്പിങ്ങിന് ആവശ്യമായ കുറച്ചു പണം മൂൻകൂറായി അനുവദിക്കണമെന്നും അദ്ദേഹം കൃഷി മന്ത്രിയെ അറിയിച്ചു. ഇപ്പോൾ ഇതിനുനേരിടുന്ന തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണു മന്ത്രി ബോട്ടിൽ ഇരുന്നുതന്നെ കൃഷിമന്ത്രിക്കു എസ്എംഎസ് സന്ദേശം അയച്ചത്.