ബാലകൃഷ്ണപിള്ള-സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി;ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം

single-img
24 July 2018

തിരുവനന്തപുരം: ബാലകൃഷ്ണപ്പിള്ള -സ്‌കറിയാ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഒരുമിച്ച്‌ നടത്താനിരുന്ന സംയുക്ത വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനനീക്കം പാളിയത്.

മുഖ്യമന്ത്രിയിൽ നിന്നും എൽഡിഎഫ് നേതൃത്വത്തിൽ നിന്നും ഉറപ്പൊന്നും ലഭിക്കാതെ ഇരു പാർട്ടികളും ലയന തീയതി പ്രഖ്യാപിക്കില്ലെന്നാണ് സൂചന. എൽഡിഎഫ് വിഷയത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

ഇ​​ട​​തു​​മു​​ന്ന​​ണി വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്ക​​വേ സ്ക​​റി​​യാ തോ​​മ​​സും ആ​​ർ.​​ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള​​യും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ കഴിഞ്ഞദിവസം ക​​ണ്ടിരുന്നു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​സ്ക​​റി​​യാ വി​​ഭാ​​ഗം നി​​ല​​വി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​ണ്. എ​​ന്നാ​​ൽ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ബി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ചി​​ല പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് ഇ​​പ്പോ​​ഴും ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ചി​​ട്ടി​​ല്ല.