ദീപികാ പദുക്കോണിന്‍റെ മെഴുക് പ്രതിമ തയ്യാറെടുക്കുന്നു

single-img
24 July 2018

ബോളിവുഡിന്‍റെ സ്വന്തം ലേഡീ സൂപ്പര്‍ സ്റ്റാര്‍ ദീപികാ പദുക്കോണിന്‍റെ മെഴുകു പ്രതിമയും ഉടന്‍ തയ്യാറാകും. ലണ്ടനിലെ മാഡം ട്യൂസോയിലെ മെഴുകു പ്രതിമകളുടെ ഇടയിലേക്കാകും ഇതും വരിക. ലണ്ടന് പുറമേ ഡല്‍ഹിയിലെ മ്യൂസിയത്തിലും ദീപികയുടെ മെഴുക് പ്രതിമ ആരാധകര്‍ക്ക് കാണാനാകും.

2019ല്‍ ലണ്ടനില്‍ പ്രതിമ സ്ഥാപിക്കും. കുറച്ച് മാസങ്ങള്‍ക്കു ശേഷം ഡല്‍യിലെ മ്യൂസിയത്തിലും പ്രതിമ സ്ഥാനം പിടിക്കും. ലണ്ടനില്‍ വച്ച് മാഡം ട്യുസോയിലെ വിദഗ്ധര്‍ ദീപികയെ നേരിട്ട് കണ്ട് ഇക്കാര്യം ചര്‍ച്ചചെയ്യുകയും നടിയുടെ അളവുകളെടുക്കുകയും ചെയ്തിരുന്നു. ഇരുന്നൂറോളം അളവുകള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ദീപികയുടെ ഫോട്ടോകളും എടുത്തു.

ഈ ചിത്രങ്ങള്‍ ദീപിക ട്വിറ്ററിലൂടെ പുറത്തുവിട്ടു. അവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ മറക്കാനാകില്ലെന്നും മെഴുകു പ്രതിമയ്ക്കായുള്ള കാത്തിരിപ്പിലാണെന്നും ദീപിക പറഞ്ഞു. അമിതാഭ് ബച്ചന്‍റേയും ഷാരൂഖ് ഖാന്‍റേയും കത്രീന കൈഫിന്‍റേയും മെഴുക് പ്രതിമകള്‍ ലണ്ടനിലെ മ്യൂസിയത്തില്‍ ഇടം നേടിയിട്ടുണ്ട്.