നടുറോഡില്‍ ട്രാഫിക് നിയന്ത്രിക്കുന്ന നടന്‍ ജാക്കി ഷ്രോഫ്

single-img
24 July 2018

ലക്നൌവിലാണ് നടന്‍ ജാക്കി ഷ്രോഫ് തിരക്കേറിയ റോഡില്‍ ട്രാഫിക് പൊലീസായി മാറിയത് . തന്‍റെ കാറില്‍ നിന്ന് ഇറങ്ങി വാഹനങ്ങള്‍ നിയന്ത്രിക്കുന്ന വീഡിയോ ജാക്കി ഷ്രോഫ് തന്നെയാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. “ലക്നൌ ട്രാഫിക് കണ്‍ട്രോള്‍ ‘ എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 

View this post on Instagram

Lucknow Traffic Control…

A post shared by Jackie Shroff (@apnabhidu) on

 

 

നിരവധിപേര്‍ ജാക്കി ഷ്രോഫിനെ അനുകൂലിച്ചും അഭിനന്ദിച്ചും രംഗത്തെത്തി. ട്വിറ്ററില്‍ വീഡിയോയ്ക്ക് ഇതുവരെ ആയിരത്തിലധികം ലൈക്കുകള്‍ കിട്ടി. ഇന്‍സ്റ്റഗ്രാമില്‍ 85000 ല്‍ അധികം പേരാണ് വീഡിയോ കണ്ടത്. ജാക്കി യഥാര്‍ത്ഥ ജീവിതത്തിലും ഒരു നായകന്‍ തന്നെയാണെന്നും സത്യത്തിന്‍റേയും നീതിയുടേയും പാതയിലാണ് താനെന്ന് അദ്ദേഹം തെളിയിച്ചെന്നും ആരാധകര്‍ പ്രതികരിച്ചു.

തെലുങ്ക് ചിത്രമായ “പ്രസ്ഥാന’ത്തിന്‍റെ ഹിന്ദി റീമേക്കിനായി ലക്നൌവില്‍ ഷൂട്ടിംഗിനെത്തിയതാണ് ജാക്കി ഷ്രോഫ്. സഞ്ജയ് ദത്തും മനീഷാ കൊയ്‍രാളയും സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്.