ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന് തല്ലുകൊണ്ടു (വീഡിയോ)

single-img
23 July 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയെ അനുകരിച്ച് പരാജയപ്പെട്ട് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. സിംബാബ്‌വേയ്‌ക്കെതിരായ മല്‍സരത്തില്‍ ആയിരുന്നു ക്യാപ്റ്റന്‍ കൂള്‍ ആകാന്‍ സര്‍ഫറാസ് അഹമ്മദ് ശ്രമിച്ചത്. 48ാമത്തെ ഓവറിലാണ് വിക്കറ്റ് കീപ്പറായ ക്യാപ്റ്റന്‍ ബോള്‍ ചെയ്യാനിറങ്ങിയത്.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇത് ആദ്യമായാണ് സര്‍ഫറാസ് അഹമ്മദ് ബോള്‍ ചെയ്യുന്നത്. രണ്ട് ഓവര്‍ എറിഞ്ഞ സര്‍ഫ്രാസ് 15 റണ്‍സാണ് വഴങ്ങിയത്. ആദ്യത്തെ ഓവറില്‍ ആറ് റണ്‍സാണ് വിട്ടുനല്‍കിയതെങ്കിലും രണ്ടാമത്തെ ഓവറില്‍ സിംബാവെ ബാറ്റ്‌സ്മാന്‍ പീറ്റര്‍മൂര്‍ സര്‍ഫ്രാസിനെ മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറടിക്കുകയായിരുന്നു.

ധോണിയെ അനുകരിച്ചാണ് പാക് ക്യാപ്റ്റന്‍ ഗ്ലൗസഴിച്ചതെന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം. 2009ല്‍ ചാംപ്യന്‍സ് ട്രോഫിക്കിടെ വെസ്റ്റിന്‍ഡീസ് താരം ട്രാവിസ് ഡൗളിനെ പുറത്താക്കിയാണ് ധോണി ആദ്യ വിക്കറ്റ് നേടിയത്. അന്ന് രണ്ടോവറെറിഞ്ഞ ധോണി 14 റണ്‍സ് നല്‍കിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.