ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു; ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

single-img
23 July 2018

കൊച്ചി: ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്ത മണ്ഡലകാലം മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.