ബാലകൃഷ്ണ പിള്ള – സ്‌കറിയ തോമസ് വിഭാഗങ്ങള്‍ ലയിക്കുന്നു

single-img
23 July 2018

കേരള കോണ്‍ഗ്രസുമായി (ബി) ലയിക്കാന്‍ സ്‌കറിയ തോമസിന്റെ പാര്‍ട്ടിയുടെ നീക്കമെന്നു സൂചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്തു ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.

സ്‌കറിയാ തോമസ് വിഭാഗം ഇപ്പോള്‍ എല്‍ഡിഎഫിലെ കക്ഷിയാണ്. കേരള കോണ്‍ഗ്രസ് ബി നിലവില്‍ എല്‍ഡിഎഫുമായി പുറത്തുനിന്നുകൊണ്ട് സഹകരിക്കുകയാണ്. എല്‍ഡിഎഫ് പ്രവേശനത്തിനായി ശ്രമിക്കുകയായിരുന്ന പിള്ള വിഭാഗവും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നതിന് മുന്നണിയുടെയും സിപിഎമ്മിന്റെയും അംഗീകാരം കിട്ടുന്നതിനായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച.

എല്‍ഡിഎഫിലേക്ക് പുതിക കക്ഷികളെ ഉള്‍ക്കൊള്ളിക്കാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് എല്‍ഡിഎഫുമായി സഹകരിക്കുന്ന രണ്ടു വിഭാഗങ്ങള്‍ ലയിച്ച് ഒന്നാകാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പേര്, നയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും.