കോട്ടയത്ത് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു; രണ്ടു പേരെ കാണാതായി

single-img
23 July 2018

കോട്ടയം: മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ന്യൂസ് ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍ പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി. ശ്രീധരനെയും തിരുവല്ല യൂനിറ്റ് കാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രക്കിടെ എഴുമാം കായലിലായിരുന്നു അപകടം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ശേഷം മടങ്ങവെയാണ് സംഘം അപകടത്തില്‍പ്പെട്ടത്.