ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

single-img
23 July 2018

കുട്ടനാട് താലൂക്കിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലായതിനാൽ താലൂക്കിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി. മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. അവധി അങ്കണവാടികൾക്കും ബാധകമാണ്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പരുത്തുംപാറ എൽപിഎസ്, മൂലേടം അമൃത എച്ച്എസ് എന്നിവയ്ക്ക് അവധി ബാധകമല്ല.