ഔട്ടായി ഗ്രൗണ്ട് വിട്ട് ഡ്രസിങ് റൂമിലെത്തിയ ബാറ്റ്‌സ്മാനെ തിരിച്ചുവിളിച്ച് അംപയര്‍

single-img
23 July 2018

ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മല്‍സരത്തിനിടെയാണ് സംഭവം. 23 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് പെരേരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗര്‍ മടങ്ങിയത്. എന്നാല്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ഡീന്‍ എല്‍ഗര്‍ ശ്രദ്ധിച്ചിരുന്നില്ല.

എല്‍ഗറിനെ പുറത്താക്കിയ പന്ത് നോ ബോളാണോ എന്ന സംശയത്തില്‍ തേഡ് അമ്പയറുടെ തീരുമാനത്തിന് വിട്ടിരുന്നു. തേഡ് അമ്പയര്‍ നോ ബോള്‍ വിളിച്ചെങ്കിലും എല്‍ഗര്‍ അപ്പോഴേക്കും ഡ്രസിങ് റൂമിലെത്തിയിരുന്നു. ഉടന്‍ തന്നെ അംപയര്‍ എല്‍ഗറിനെ ബാറ്റിങ്ങിനായി തിരിച്ചുവിളിച്ചു.

അതേസമയം ജന്‍മദിന ദിവസം പന്തെറിഞ്ഞ ദില്‍റുവാന്‍ പെരെര എല്‍ഗറിനെ പുറത്താക്കിയത് രണ്ടുതവണയാണ്. രണ്ടും പക്ഷേ നോബോളില്‍. രണ്ടുതവണ ഫീല്‍ഡര്‍മാര്‍ കൈവിടുകയും ചെയ്തതോടെ പെരേരക്ക് നിര്‍ഭാഗ്യത്തിന്റെ ജന്‍മദിനം കൂടിയായി. പക്ഷേ ഒടുവില്‍ 37 റണ്‍സുമായി പെരേരയ്ക്ക് മൂന്നില്‍ തന്നെ മൂന്നാം അവസരത്തില്‍ എല്‍ഗര്‍ കീഴങ്ങി.