എന്ത് ദുഷ്ടത്തരമാണ് മോഹന്‍ലാല്‍ കാണിച്ചത്?; നടി ഭാഗ്യലക്ഷ്മി ചോദിക്കുന്നു

single-img
23 July 2018

‘എന്തിനാണ് എല്ലാവരും മോഹന്‍ലാലിനെ ഒഴിവാക്കണം എന്ന് മുറവിളി കൂട്ടുന്നത്. എന്ത് ദുഷ്ടത്തരമാണ് മോഹന്‍ലാല്‍ കാണിച്ചത്. ‘നടി ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ചലചിത്ര പുരസ്‌കാരം സമര്‍പ്പണ ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യത്തെ എതിര്‍ത്താണ് ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരിക്കുന്നത്.

‘മുമ്പ് പലരും അമ്മയില്‍ പ്രസിഡന്റും സെക്രട്ടറിയുമൊക്കയായിട്ടുണ്ട്. അന്നൊന്നും ഇങ്ങനെയൊരു നീക്കം കണ്ടിട്ടില്ല. ഇത് മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്.’ ഭാഗ്യലക്ഷ്മി ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘മമ്മൂട്ടി തലപ്പത്തിരുന്ന കാലത്താണ് ദിലീപിനെ പുറത്താക്കിയത്.

അതിന് ശേഷം എന്ത് സംഭവിച്ചെന്ന് ആരും അന്വേഷിച്ചില്ല. ഇത് ദിലീപിനെ അറിയിക്കുകയോ അത് മിനിട്‌സില്‍ രേഖപ്പെടത്തുകയോ ചെയ്തിട്ടില്ല. ഡബ്യു.സി.സി. അംഗങ്ങള്‍ ആരും തന്നെ അത് അന്വേഷിച്ചിട്ടില്ല.’ ‘അമ്മ മഴവില്‍ ഷോയില്‍ പാര്‍വതി അടക്കമുള്ള നടിമാര്‍ പങ്കെടുത്തിരുന്നു. ഇവര്‍ അന്ന് പ്രതികരിച്ചില്ല. പ്രതികരിക്കേണ്ട സമയത്ത് ഒന്നും പറയില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ ബോയിക്കോട്ട് ചെയ്യുന്ന നടപടി ശരിയല്ല. ഇതിനെ ശക്തമായി എതിര്‍ക്കും. ‘ഭാഗ്യലക്ഷ്മി പ്രതികരിച്ചു.