ഭര്‍ത്താവിനെ നടുറോട്ടിലിട്ട് പൊതിരെ തല്ലുന്ന ഭാര്യ: വീഡിയോ

single-img
22 July 2018

https://www.youtube.com/watch?v=x2qTRMOjzT0

കോയമ്പത്തൂരിലെ നവദമ്പതികളാണ് വീഡിയോയിലെ താരങ്ങള്‍. ഭര്‍ത്താവിന്റെ അവിഹിത ബന്ധം കയ്യോടെ പിടിച്ചപ്പോള്‍ അവള്‍ക്കത് സഹിച്ചില്ല. നടുറോട്ടില്‍ നാട്ടുകാര്‍ കാണ്‍കെ തന്നെ തല്ലിച്ചതച്ചു. ഭര്‍ത്താവ് മാപ്പ് പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

പക്ഷേ അവള്‍ മാപ്പ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. അമ്മായിയമ്മ വന്നാല്‍ മാത്രമേ വിട്ടയക്കൂ എന്ന് പറഞ്ഞ് പെണ്‍കുട്ടി മര്‍ദ്ദനം തുടര്‍ന്നു. അവിടെ കൂടിനിന്ന നാട്ടുകാരോട് രക്ഷിക്കണേ എന്ന് അയാള്‍ പറയുന്നുണ്ടെങ്കിലും ആരും മുന്നോട്ടുവന്നില്ല.

നിന്നെ വിശ്വസിച്ച് കല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിച്ചത് എന്ന് ചോദിച്ചാണ് അവള്‍ തല്ലുന്നത്. കണ്ടുനിന്ന ആരോ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.