ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന ലോക്കര്‍ തുറന്ന് പരിശോധിച്ച അധികൃതരുടെ കണ്ണ് തള്ളി; 550 കോടിയുടെ സ്വത്ത്

single-img
22 July 2018

ബംഗലൂരുവില്‍ ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്ന ലോക്കര്‍ ഉദ്യോഗസ്ഥര്‍ തുറന്നപ്പോള്‍ കണ്ടത് 550 കോടിയോളം രൂപയുടെ സ്വത്ത്. ആഭരണം, സ്വര്‍ണ്ണം, പണം, ചെക്ക് ബുക്ക് തുടങ്ങിയവയാണ് ലോക്കറിലുണ്ടായിരുന്നത്. ബാംഗ്ലൂരിലെ ബോവറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലബിലെ ലോക്കര്‍ തുറന്നപ്പോഴാണ് അധികൃതരെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്.

വര്‍ഷങ്ങളായി തുറക്കാതിരുന്ന ലോക്കറാണ് ഇത്. മൂന്ന് ലോക്കറുകളിലായി ആറ് ബാഗുകളാണ് ഉണ്ടായിരുന്നത്. അവിനാഷ് അമര്‍ലാല്‍ കുക്രേജ എന്ന വ്യവസായിയുടെ ലോക്കറായിരുന്നു ഇത്. ക്ലബ് സെക്രട്ടറി പൊലീസില്‍ വിവരം അറിയിച്ച് പൊലീസ് എത്തി ലോക്കര്‍ സീല്‍ ചെയ്ത ശേഷമാണ് പരിശോധിച്ചത്.

ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ലോക്കര്‍ തുറന്ന് പരിശോധിച്ചത്. 15 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച്, 35 ലക്ഷം രൂപവില മതിക്കുന്ന പീജിയസ്റ്റ് വാച്ച്, നിരവധി സ്വത്തുക്കളുടെ പ്രമാണങ്ങള്‍ എന്നിവയും ലോക്കറിലുണ്ടായിരുന്നു. ലോക്കര്‍ സീല്‍ ചെയ്തശേഷം ഉദ്യോഗസ്ഥര്‍ അവിനാഷ് കുക്രേജയുടെ വീടും ഓഫീസും റെയ്ഡ് ചെയ്തു.