റുവാണ്ടന്‍ പ്രസിഡന്റിന് മോദി സമ്മാനമായി നല്‍കുന്നത് 200 പശുക്കള്‍

single-img
22 July 2018

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പ്രസിഡന്റിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക പ്രത്യേക സമ്മാനം. 200 പശുക്കളെയാണ് മോദി റുവാണ്ടന്‍ പ്രസിഡന്റിന് സമ്മാനമായി നല്‍കുന്നത്. ജൂലൈ 23 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനം.

വിദേശകാര്യസെക്രട്ടറി ടിഎസ് തിരുമൂര്‍ത്തിയാണ് മോദി പശുക്കളെ സമ്മാനിക്കുന്ന വിവരം വെളിപ്പെടുത്തിയത്. റുവാണ്ടന്‍ പ്രസിഡന്റിന്റെ സ്വപ്‌നപദ്ധതിയായ ഗിരിങ്ക പദ്ധതിയിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് 200 പശുക്കള്‍. 2006ല്‍ തുടക്കം കുറിച്ച ഈ പദ്ധതി രാജ്യത്തെ എല്ലാ പാവപ്പെട്ട വീടുകളിലും ഒരു പശുവിനെ നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്.

നാല് ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ആദ്യം റുവാണ്ടയിലെത്തുന്ന മോദി പിന്നീട് ഉഗാണ്ടയിലും ദക്ഷിണാഫ്രിക്കയിലും സന്ദര്‍ശനം നടത്തും. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.