സംസാരിക്കാനറിയാത്തതുകൊണ്ടാണോ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ അവിശ്വാസപ്രമേയ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തത്; പരിഹാസവുമായി കെ സുരേന്ദ്രന്‍

single-img
22 July 2018

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നു പറഞ്ഞ് ബഹളം വെക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അവിശ്വാസപ്രമേയ ചര്‍ച്ചയുടെ നാലയലത്തടുപ്പിക്കാത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസാരിക്കാനറിയാത്തതുകൊണ്ടാണോ അതോ സംസാരിച്ചാല്‍ കുഴപ്പമാവുമെന്ന് കരുതിയാണോ? ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അത്രയേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണക്കാക്കിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് 48 എം. പി മാരുണ്ട്. അതില്‍ എട്ടുപേരും കേരളത്തില്‍നിന്നുള്ളവരാണ്. ആറിലൊന്ന്. അതില്‍ ഉപനേതാവ് വരെയുണ്ട്. ഇന്നലെ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരം ഇതിലാര്‍ക്കും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കാത്തതെന്തുകൊണ്ടായിരിക്കും?

കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് ബഹളം വെക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്തുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളെ നാലയലത്തടുപ്പിച്ചില്ല? സംസാരിക്കാനറിയാത്തതുകൊണ്ടാണോ അതോ സംസാരിച്ചാല്‍ കുഴപ്പമാവുമെന്ന് കരുതിയാണോ? ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളെ അത്രയേ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് കണക്കാക്കിയിട്ടുള്ളൂ. ഈ എം. പി മാര്‍ വെറും നിര്‍ഗുണ പരബ്രഹ്മങ്ങളാണെന്ന് ജനത്തിന് ഒരിക്കല്‍ കൂടി ബോധ്യമായി.

രാഹുലിനെ പരിഹസിച്ച് ട്രഷറി ബഞ്ച് ചിരിക്കുമ്‌ബോള്‍ നമ്മുടെ കൊടിക്കുന്നില്‍ സുരേഷ് ചിരിക്കുന്നതുകൂടി കണ്ടപ്പോള്‍ സംഗതി കൂടുതല്‍ ബോധ്യമായി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിട്ടും പി. കരുണാകരനെ സി. പി. എമ്മും നിലം തൊടീച്ചില്ലെന്നതാണ് കോണ്‍ഗ്രസ്സ് എം. പി മാര്‍ക്കുള്ള ഏക ആശ്വാസം.