ഗൂഗിളില്‍ ‘ഇഡിയറ്റ്’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഞെട്ടിപ്പോകും

single-img
22 July 2018

ഗൂഗിളില്‍ ‘ഇഡിയറ്റ്’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഞെട്ടിപ്പോകും, കാണുന്നത് സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയാണ്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ഒന്നു ശ്രമിച്ചുനോക്കൂ. ട്രംപിന്റെ ചിത്രങ്ങളും വിവരണവും കാണാനാകും. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന സമയം വരെയും ഇതാണ് ഗൂഗിളില്‍ കാണാനാകുന്നത്.

ഒരു സംഘം ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ട്രംപിന്റെ നയങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത്. കുടിയേറ്റ നയം, തോക്ക് കൈവശം വ!യ്ക്കുന്നതിലെ നിയമം, തുടങ്ങി വിവിധ വിഷയങ്ങളില്‍ ആഗോള തലത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പുടിനുമായുള്ള ഉച്ചകോടിയില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് ട്രംപ് തന്റെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞതും പിന്നീട് തിരുത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശന സമയത്ത് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ലണ്ടനില്‍ സമരക്കാര്‍ അമേരിക്കന്‍ ഇഡിയറ്റ് എന്നു തുടങ്ങുന്ന പാട്ടും മുദ്രാവാക്യങ്ങളും മുഴക്കിയാണ് പ്രതിഷേധിച്ചത്.