പ്രിയാവാര്യറുടെ കണ്ണിറുക്കലില്‍ പുതുമയില്ല; വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണിറുക്കി കാണിച്ച് ആരാധകരുടെ മനം കവര്‍ന്ന നടിമാര്‍ വേറെയും ഉണ്ട്; അതിലേക്കൊരു എത്തിനോട്ടം

single-img
22 July 2018

2015ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘രാജാ ബാബു’വിലെ, ‘മാതാ ഫെയില്‍ ഹോ ഗെയില്‍’ എന്ന് തുടങ്ങുന്ന പാട്ടില്‍ നടി അമ്രപാലി ദുബെ കണ്ണിറുക്കി കാണിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ് ത്രസിപ്പിച്ചത്.

കരണ്‍ താഹറിന്റെ ‘യെ ദില്‍ ഹെ മുഷ്‌കി’ലില്‍ ഐശ്വര്യ റായിയുടെ കണ്ണിറുക്കി കാണിക്കല്‍ ആര്‍ക്കാണ് മറക്കാനാകുക.

എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’യില്‍ ‘മേരെ കാ ബോ മേം ജോ ആയേ’ എന്ന പാട്ടുപാടി കണ്ണിറുക്കുന്ന കാജോളിനെ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് വരവേറ്റത്.

സഞ്ജയ് ലീലാ ബെന്‍സാലിയുടെ ‘രാം ലീല’യില്‍ ദീപികാ പതുക്കോണിന്റെയും രണ്‍വീറിന്റെ കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതാണ്. അതില്‍ ദീപിക പതുക്കോണ്‍ കണ്ണിറുക്കി കാണിക്കുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

കരീനാ കപൂറിന്റേയും ഷാരൂഖാന്റേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘രാ വണി’ല്‍ ‘ചമക് ചലോ’ എന്ന ഗാനത്തില്‍ കണ്ണിറുക്കുന്ന കരീനയെ ആര്‍ക്കും മറക്കാനാകില്ല.

‘ഹം ആപ് കെ ഹെ കോന്‍’ ചിത്രത്തില്‍ മാധുരി ദീക്ഷിത്തിന്റെ ഹൈ വോള്‍ട്ടേജ് ചിരിയും ‘മെയ് നി മെയ്’ ഗാനത്തില്‍ കണ്ണ് കൊണ്ട് കാണിക്കുന്ന കുസൃതിയും ഏവരും ഇപ്പോഴും ആസ്വദിക്കുന്നു.

ഷാരൂഖ് ഖാന്റെ ‘റായീസി’ല്‍ ‘ലൈലാ മെം ലൈലാ’ പാട്ട് പാടി തകര്‍ക്കുന്ന സണ്ണി ലിയോണിന്റെ കണ്ണിറുക്കലും ആരാധകരെ വളരെയേറെ ത്രസിപ്പിക്കുന്നതാണ്.