റെയില്‍വേ പാലത്തിന് മുകളില്‍ കയറി സെല്‍ഫി;13കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
22 July 2018

https://www.youtube.com/watch?v=_5PwO6cBqP4

റെയില്‍പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 13കാരി വൈദ്യുതി കമ്പിയില്‍ കുരുങ്ങി. ഒടുവില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മോസ്‌കോയിലാണ് സംഭവം. റെയില്‍പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടി പിടിവിട്ട് വൈദ്യുതി കമ്പിയ്ക്ക് മുകളിലേക്ക് വീണു.

ഇതുവഴി കടന്നുപോയ ഗുഡ്‌സ് എഞ്ചിന്‍ ഡ്രൈവര്‍ കമ്പിയില്‍ എന്തോ കുരുങ്ങിക്കിടക്കുന്നതായി കണ്ടു. ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അത് ഒരു പെണ്‍കുട്ടിയാണെന്ന് മനസിലായത്. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി വിച്ഛേദിക്കുകയും ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്തു.

കുട്ടിയുടെ കൈകളിലേക്ക് ചണവള്ളി ഇട്ടുനല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. താഴെ ട്രാക്കില്‍ വീഴാതിരിക്കാന്‍ പരവതാനിയുമായി നാട്ടുകാര്‍ നിന്നു. താഴേക്ക് വലിച്ചിട്ട കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.