പുതിയ 100 രൂപ നോട്ട്: എ​ടി​എ​മ്മു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് ചെ​ല​വ് 100 കോ​ടി രൂ​പ.

single-img
21 July 2018

മുംബൈ: ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍. എ.ടി.എം കമ്പനികളുടെ സംഘടനയെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

രാ​ജ്യ​ത്ത് ര​ണ്ട​ര​ല​ക്ഷ​ത്തി​ന​ടു​ത്ത് എ​ടി​എ​മ്മു​ക​ളാ​ണു​ള്ള​ത്. വ​ലി​പ്പ​വും നി​റ​വും വ്യ​ത്യാ​സ​മു​ള്ള പു​തി​യ ക​റ​ൻ​സി യ​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ 100 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന സാ​ങ്കേ​തി​ക-​യ​ന്ത്ര മാ​റ്റ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ വാ​ദം. നാ​ളു​ക​ൾ​ക്കു മു​ന്പ് പു​റ​ത്തി​റ​ക്കി​യ 200 രൂ​പ നോ​ട്ടു​ക​ൾ എ​ടി​എ​മ്മു​ക​ളി​ൽ നി​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടു​ത്തി​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

നിലവിലുള്ള 100 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എ.ടി.എം പുനഃക്രമീകരണത്തില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ (ആര്‍.ബി.ഐ) പ്രഖ്യാപിച്ചത്. നിലവിലുള്ള 100 രൂപ നോട്ടുകള്‍ തുടരുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

പു​തി​യ നോ​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് മാ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ ഒ​പ്പ്, ദേ​വ​നാ​ഗി​രി ലി​പി​യി​ലു​ള്ള എ​ഴു​ത്ത്, അ​ശോ​ക സ്തം​ഭ​ചി​ഹ്നം, കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്കു വേ​ണ്ടി​യു​ള്ള ബ്ലീ​ഡ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ പു​തി​യ നോ​ട്ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ണ്ടാ​കും. സ്വ​ച്ഛ് ഭാ​ര​ത് ചി​ഹ്നം, നോ​ട്ട് പ്രി​ന്‍റ് ചെ​യ്ത വ​ർ​ഷം തു​ട​ങ്ങി​യ​വ​യാ​ണ് പി​ൻ​വ​ശ​ത്ത്.