മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു കാറിനെ മറികടന്നു;ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടേണ്ടത് കിട്ടി

single-img
21 July 2018

തൃശൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു കാറിനെ മറികടന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് – നെടുമ്പാശേരി റൂട്ടിലോടുന്ന എസി ലോ ഫ്‌ലോര്‍ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് യാത്രക്കാരന്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി ആര്‍.ടി.ഒയ്ക്ക് അയച്ചുകൊടുത്തയയ്ക്കുകയായിരുന്നു.

യാത്രക്കാരന്റെ പരാതിയെത്തുടര്‍ന്ന് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗുരുവായുരെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി ഡ്രൈവറെ വിളിച്ച്‌ കാര്യം തിരക്കി. എന്നാല്‍ ഇയാള്‍ കുറ്റം ആദ്യം നിഷേധിച്ചു. പിന്നീട് വീഡിയോ തെളിവായി എടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.