ഹിറ്റ്‌ മേക്കർ സുഗീത് തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന “കിനാവള്ളി”യുടെ ട്രെയ്‌ലർ കാണാം; ചിത്രം ഹൊറർ- കോമഡി- റൊമാൻസ് ഗണത്തിൽപെടുന്നത്

single-img
21 July 2018

തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഹിറ്റ് മേക്കറായ സുഗീത് ഒരുക്കുന്ന ചിത്രമാണ് “കിനാവള്ളി”.
ഹൊറർ- കോമഡി- റൊമാൻസ് ഗണത്തിൽപെടുത്തുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കണ്ണന്താനം ഫിലിംസിന്‍റെ ബാനറില്‍ മനേഷ് തോമസാണ്. ജൂലൈ 27നു റിലീസാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നീ ആറ് പുതുമുഖങ്ങളാണ് കിനാവള്ളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയൊരു എസ്റ്റേറ്റ് ബംഗ്ലാവ് പ്രധാനലൊക്കേഷനായുള്ള ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച വരവേൽപാണ്‌ ലഭിച്ചിരിക്കുന്നത്.
കേന്ദ്ര കഥാപാത്രങ്ങളായ ആറുപേരുടെയും തീവ്രമായ സൗഹൃദത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാപുരോഗതി.

നാളുകള്‍ക്കുശേഷമുള്ള സുഹൃത്തുക്കളുടെ സമാഗമം എസ്റ്റേറ്റ് ബംഗ്ലാവിൽ വച്ചു നടക്കുകയും ഈ ബംഗ്ലാവില്‍ പ്രേതബാധയുണ്ടെന്ന സത്യം ഇവര്‍ മനസ്സിലാക്കുകയും ചെയുന്നു. പിന്നീട് ഇവിടെ അരങ്ങേറുന്ന സംഭവ ങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം നൽകിയിരിക്കുന്നത് ശാശ്വതാണ്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്. കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍, നസീബ്. കെ.എന്‍, പ്രവീണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍.