ഐ ഫോണിന് ഇന്ത്യയില്‍ നിരോധനം ?

single-img
21 July 2018

ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ‘ഡി.എന്‍.ഡി.’ ആപ്പ് ആറു മാസത്തിനുള്ളില്‍ ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം വരുമെന്ന് മുന്നറിയിപ്പ്.ജിയോ വോഡാഫോണ്‍ എയര്‍ടെല്‍ അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനവും ഒഴിവാക്കും.

ട്രായ് വികസിപ്പിച്ച ‘ഡി.എന്‍.ഡി.’ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ലഭ്യമാക്കാന്‍ ആപ്പിള്‍ വിസമ്മതിക്കുന്നത്.ഡി.എന്‍.ഡി. ആപ്പ് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് അടുത്തിടെ നീക്കം ചെയ്തിരുന്നു.