രാഹുലി​​ന്റെ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നു;നിങ്ങള്‍ ഒന്നിച്ചാലും താമര വിരിയുക തന്നെ ചെയ്യും: മോദി

single-img
21 July 2018

ഷാജഹാന്‍പൂര്‍: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് താമര വിരിയാന്‍ മാത്രമേ സഹായിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അവിശ്വാസ പ്രമേയം എന്തിനാണെന്ന് താന്‍ പ്രതിപക്ഷത്തോട് ചോദിച്ചെന്നും മറുപടി ഇല്ലാതായ രാഹുല്‍ അപ്പോള്‍ തന്നെ ‘അനാവശ്യമായി’ ആശ്ളേഷിക്കുകയായിരുന്നെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌​ നിന്നാല്‍ അത്​ താമരക്ക്​ കൂടുതല്‍ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്​തമാക്കി.ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല,​ മറിച്ച്‌ നിരവധി പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നത്. എന്നാല്‍, എത്ര പാര്‍ട്ടികള്‍ ഒന്നിച്ചാലും 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചിഹ്നമായ താമര വിരിയുക തന്നെ ചെയ്യും. ​രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച്‌ അണിനിരക്കുന്നത് തങ്ങള്‍ അവസരമായാണ് കാണുന്നത് – മോദി പറഞ്ഞു.

പാര്‍​ല​മ​​​ന്റി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച​ക്കി​ട​യി​ലായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്​​ത​ബ്​​ധ​നാ​ക്കി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​ശ്ലേ​ഷം.സ്വ​ന്തം പ്ര​സം​ഗം തീ​ര്‍​ന്ന​യു​ട​ന്‍ രാ​ഹു​ല്‍ എ​തി​ര്‍​വ​ശ​ത്തേ​ക്കു ന​ട​ന്നു​ചെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.