കാമുകനെ കുത്തിക്കൊന്ന കെനിയന്‍ സൌന്ദര്യ റാണിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു

single-img
21 July 2018

കത്തിയടുത്ത് കുത്തിയത് 25 തവണ . ഒടുവില്‍ മരണം ഉറപ്പിച്ചു. 24 കാരിയായ റൂത്ത് കമാന്‍ഡോയുടേത് നിഷ്ഠൂരമായ പ്രവൃത്തിയെന്ന് നെയ് റോബിലെ കോടതി വിശേഷിപ്പിച്ചു. കാമുകന്‍ ഫരീദിനെ കൊലപ്പടുത്തിയ കേസില്‍ 2015 മുതല്‍ റൂത്ത് വിചാരണ തടവുകാരിയായി ജയിലില്‍ കിടക്കുകയാണ്. 2016ല്‍ ജയില്‍പ്പുള്ളികള്‍ക്കായുള്ള സൌന്ദര്യമത്സരത്തില്‍ ഒന്നാമതെത്തി.

എച്ച്ഐവി പോസിറ്റീവ് ആയിരുന്ന ഫരീദ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്വയരക്ഷയ്ക്കായാണ് ചെയ്തതെന്ന് റൂത്ത് വാദിച്ചെങ്കിലും കോടതി അത് തള്ളി. വളരെ തന്ത്രപൂര്‍വ്വമായ പ്രവൃത്തിയാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും യാതൊരു പശ്ചാത്താപവും കാണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.