ശ്രീദേവി , നീ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അഭിമാനിച്ചേനേ. ഇവിടെ ഒരു നടി ജനിച്ചിരിക്കുന്നു’- ഷബാന ആസ്മി കുറിച്ചു

single-img
21 July 2018

നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്‍റെ അരങ്ങേറ്റ സിനിമയായ “ധടകി’ന്‍റെ ഔദ്യോഗിക റിലീസിന് മുന്നോടിയായുള്ള പ്രത്യേക സ്ക്രീനിങ് കണ്ടശേഷം ഷബാന ആസ്മി ഇങ്ങനെ കുറിച്ചു.

“ശ്രീദേവി നിങ്ങള്‍ ഇപ്പോള്‍ ഈ സിനിമ കാണാന്‍ ഇവിടെയുണ്ടാകണമായിരുന്നു. തീര്‍ച്ചയായും അമ്മയെന്ന നിലയില്‍ അഭിമാന നിമിഷമായേനേ. ഇവിടെ ഒരു താരം ജനിച്ചിരിക്കുന്നു. ‘

ശ്രീദേവിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഷബാന ആസ്മി.

ശശാങ്ക് ഖെയ്ത്തന്‍ സംവിധാനം ചെയ്യുന്ന ധടകില്‍ ജാന്‍വി കപൂറിന്‍റെ നായകനായി ഇഷാന്‍ ആണ് വേഷമിടുന്നത്. മറാത്തി സൂപ്പര്‍ ഹിറ്റ് ചിത്രമായ “സെയ്റാത്തി’ന്‍റെ റീമേക്കാണ് ധടക്. മറാത്തി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് “സെയ്റാത്ത്’ . നൂറ് കോടിയിലേറെ വരുമാനം നേടിയിരുന്നു.

കരണ്‍ ധോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് “ധടക്’ നിര്‍മ്മിച്ചിരിക്കുന്നത്.