പാലക്കാട് ഐഐടിക്ക് 1,217 കോടിയുടെ കേന്ദ്ര സഹായം

single-img
21 July 2018

പാലക്കാട്: പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ചു. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തുക അനുവദിച്ച കാര്യം തന്‍റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

പാലക്കാടിന് പുറമേ ഭിലായ്, തിരുപ്പതി, ജമ്മു, ധര്‍വാഡ് ഐഐടികള്‍ക്കും കേന്ദ്രം ഫണ്ട് അനുവദിച്ചു.

പാലക്കാട് ഐഐടിക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. ജമ്മുവിന് 1,085.04 കോടിയും ധര്‍വാഡിന് 1,062.83 കോടിയും ഭിലായിക്ക് 983.95 കോടിയും തിരുപ്പതി ഐഐടിക്ക് 976.89 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.