അവിശ്വാസ പ്രമേയത്തിലൂടെ ബി.ജെ.പിയുടെ പരാജയങ്ങള്‍ തുറന്നു കാട്ടാനായെന്ന് തരൂര്‍

single-img
21 July 2018

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെ​ട്ടെങ്കിലും സര്‍ക്കാറി​നെ ജനങ്ങള്‍ക്ക്​ മുന്നില്‍ തുറന്നു കാട്ടാന്‍ അത്​ ഉപകരിച്ചുവെന്ന്​ കോണ്‍ഗ്രസ്​ എം.പി ശശി തരൂര്‍. പ്രമേയം പരാജയപ്പെടു​മെന്ന്​ എല്ലാവര്‍ക്കും അറിയാം. അത്​ കാര്യമാക്കുന്നില്ല. ബി.ജെ.പിയുടെ പരാജയങ്ങള്‍ രാജ്യത്തിനു മുന്നില്‍ തുറന്നു കാട്ടാനായി എന്ന നിലക്ക്​ അവിശ്വാസ പ്രമേയം വിജയകരമായിരുന്നു. ലക്ഷ്യത്തേക്കാള്‍ പ്രധാനം മാര്‍ഗമാണ്​.

രാഹുല്‍ ഗാന്ധിയുടെയും മറ്റ്​ പ്രതിപ​ക്ഷ നേതാക്കളുടെയും മുന്നില്‍ മോദി അനുഭവിച്ച അരക്ഷിതാവസ്​ഥ അദ്ദേഹത്തി​​ന്റെ പ്രസംഗത്തില്‍ പ്രതിഫലിച്ചുവെന്ന്​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി.എല്‍ പുനിയ പറഞ്ഞു. റഫേല്‍ വിമാന ഇടപാട്​, നീരവ്​ മോദി തുടങ്ങിയ പ്രധാന വിഷയങ്ങള്‍ നിരവധി തവണ ഉന്നയിച്ചിട്ടും മോദി മറുപടി നല്‍കിയില്ലെന്ന്​ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.