“ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍”;രാഹുലിനെ അഭിനന്ദിച്ച്‌​ ശിവ​സേന

single-img
21 July 2018

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച്‌ ശിവസേന മുഖപത്രമായ സാമ്‌ന. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് സാമ്‌ന ചൂണ്ടിക്കാട്ടുന്നത്.

രാഹുല്‍ ഗാന്ധി ബിരുദം നേടിയത്​ യാഥാര്‍ഥ രാഷ്​ട്രീയക്കളരിയില്‍ നിന്നാണ്​ എന്ന്​ ഈ നടപടികളിലൂടെ വ്യകതമായതായി സേന വക്​താവ്​ സഞ്​ജയ്​ റൗത്ത്​ പറഞ്ഞു. രാജ്യം ഭരിക്കാന്‍ രാഹുല്‍ കഴിവു തെളിയിച്ചതായി സമ്മതിച്ച യു.പി.എക്ക്​ പുറത്തുള്ള ആദ്യ പാര്‍ട്ടിയും ശിവസേനയായിരുന്നു.

പ്രസംഗത്തിനൊടുവില്‍ പ്രധാനമന്ത്രിയെ ആശ്ലേഷിച്ച രാഹുലി​​ന്റെ നടപടി മോദിക്ക്​ ഞെട്ടലായിരുന്നുവെന്നും സേന പറഞ്ഞു. മോദിയെ സംബന്ധിച്ചിടത്തോളം അതൊരു ആശ്ലേഷമായിരുന്നില്ല, ഞെട്ടലായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്​. ജനങ്ങള്‍ പറയുന്നത്​ ഇത്​ നാടകമാണെന്നാണ്​. എന്നാല്‍ രാഷ്​ട്രീയത്തില്‍ എപ്പോഴും നാടകമുണ്ട്​ എന്നും റൗത്ത്​ പറഞ്ഞു.

ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന് പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ്‌ സാമ്‌ന രാഹുലിന്റെ ലോക്‌സഭയിലെ പ്രകടനത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് കോണ്‍ഗ്രസിനേയും രാഹുലിനേയും പിന്തുണച്ച്‌ കൊണ്ട് സാമ്‌ന ഇത്ര വലിയ വാര്‍ത്ത നല്‍കിക്കൊണ്ട് രംഗത്തുവരുന്നത്.

ഇതിനിടെ ശിവസേന തങ്ങളുടെ ചീഫ് വിപ്പ് ചന്ദ്രകാന്ത് ഖൈറയെ സ്ഥാനത്ത് നിന്നും മാറ്റി. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ചന്ദ്രകാന്ത് ഖൈറയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച്‌ ബി.ജെ.പിക്ക് അനുകൂലമായി പിന്തുണ അഭ്യര്‍ഥിച്ച്‌ എം.പി മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പാര്‍ട്ടി അറിവോടെയായിരുന്നില്ല. തുടര്‍ന്നാണ് ചന്ദ്രകാന്ത് ഖൈറയെ പിന്‍വലിക്കാന്‍ ശിവസേന തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ശിവസേന വിട്ട് നിന്നിരുന്നു.

അതേസമയം അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ നേ​രി​ട്ട​പ്പോ​ള്‍ ബി​ജെ​പി​ക്ക് യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്ന് ശി​വ​സേ​ന. ര​ണ്ട് ദി​വ​സം മു​ന്‍​പ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും ശി​വ​സേ​ന വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

അ​മി​ത് ഷാ ​നി​ര​വ​ധി ത​വ​ണ വി​ളി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യും അ​മി​ത് ഷാ ​ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും മു​തി​ര്‍​ന്ന ശി​വ​സേ​ന നേ​താ​വ് പ​റ​ഞ്ഞു.