മുംബൈയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ക്രിക്കറ്റ് താരങ്ങളും കുടുംബവും- ചിത്രങ്ങള്‍ വൈറലാകുന്നു

single-img
21 July 2018

എം എസ് ധോണിയും സഹീര്‍ഖാനും ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റീസ് സംഗീത പരിപാടിയില്‍ പങ്കെടുത്തു. പ്രഫുല്‍ പട്ടേലിന്‍റെ മകള്‍ പൂര്‍ണ്ണയുടെ സംഗീത പരിപാടിയാണ് മുംബൈയില്‍ അരങ്ങേറിയത്.

ധോണി ഭാര്യ സാക്ഷിയ്ക്കും മകള്‍ സിവയ്ക്കുമൊപ്പമാണ് പരിപാടിയില്‍ പങ്കെടുത്തത്. സഹീര്‍ഖാന്‍ ഭാര്യയും നടിയുമായ സാഗരികയോടൊപ്പമാണ് വന്നത്. ഇര്‍ഫാന്‍ പത്താന്‍ മകന്‍ ഇമ്രാനുമൊന്നിച്ച് എത്തി. യുവരാജ് സിംഗ് , കരണ്‍ താക്കര്‍ , സോഫി ചൌധ്രി, പുനിത് മല്‍ഹോത്ര, തുടങ്ങി നിരവധി പ്രമുഖരാണ് സംഗീത പരിപാടിയില്‍ അതിഥികളായെത്തിയത്.