എന്നും ആരാധകര്‍ക്കൊപ്പമാണ് കോഹ്ലി; ഈ വീഡിയോ അതിന് തെളിവ്

single-img
20 July 2018

ആരാധകരുടെ മുന്നില്‍ ഒരു ജാഡയും കാണിക്കാത്ത വളരെ സിംപിള്‍ ആയ വ്യക്തിത്വമാണ് എന്നും കോഹ്ലിയുടേത്. മറ്റ് കളിക്കാര്‍ മൈന്‍ഡ് പോലും ചെയ്യാതിരുന്നിടത്താണ് കോഹ്ലി ആരാധകരെ സന്തോഷിപ്പിച്ചത്. ഇംഗ്ലണ്ടുമായുള്ള ടൂര്‍ണമന്റിന് ശേഷം വിമാനത്താവളത്തിലെത്തിയപ്പോള്‍ ആരാധകര്‍ ഓട്ടോഗ്രാഫിനായി ഇന്ത്യന്‍ടീമിലെ ഓരോ കളിക്കാരെയും സമീപിച്ചു.

എന്നാല്‍ എല്ലാവരും അവഗണിക്കുകയും തിരക്കിട്ട് മുന്നോട്ടു പോകുകയും ചെയ്തപ്പോള്‍ കോഹ്ലി മാത്രം ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോ വൈറലാകുന്നു. ധോണി ആരാധികയെ നോക്കി നോ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ വിരാട് കോഹ്ലി അതേ ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ബിസിസിഐ ആണ് വീഡിയോ പുറത്തുവിട്ടത്. മുമ്പ് ഐപിഎല്‍ നടക്കുമ്പോള്‍ ഹോട്ടലിന് വെളിയില്‍ കാത്തിരുന്ന കൊച്ചുകുട്ടികള്‍ക്ക് ആശംസാ കാര്‍ഡില്‍ ഒപ്പിട്ടു നല്‍കുന്ന വീഡിയോ കോഹ്ലി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.