യജമാനനെ വീല്‍ചെയറിലിരുത്തി തള്ളിക്കൊണ്ടു പോകുന്ന വളര്‍ത്തുനായ: കരളലിയിക്കും വീഡിയോ

single-img
20 July 2018

Heartwarming scene of a dog’s unconditional love towards its master. Just this ordinary afternoon, we felt blessed to have witnessed this extra ordinary sight of an amazing creature helping its master maneuver his wheelchair along seminary drive. I mean, I thought it only happens in TV shows, this very scenario. I’m out of words to describe my emotions right now. May the good Lord will bless them both. P.S.I’m holding my baby who’s sleeping in my arms that’s why I didn’t get a good shot✌🏻

Posted by 信仰 レヴィラ on Saturday, June 30, 2018

നായയോളം നല്ല സുഹൃത്ത് വേറെയില്ല. ഇത് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. പക്ഷാഘാതം ബാധിച്ച തന്റെ യജമാനനെ വീല്‍ചെയറിലിരുത്തി റോഡിലൂടെ തള്ളിക്കൊണ്ടുപോകുന്ന നായ. ഫിലിപ്പീന്‍സിലെ തെരുവിലാണ് കണ്ണ് നനയിക്കുന്ന കാഴ്ച. എംബിഎ വിദ്യാര്‍ത്ഥിനി ഫെയ്ത് റിവില്ല പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

‘യാദൃച്ഛികമായാണ് ഞാന്‍ ഈ കാഴ്ച കാണാനിടയായത്. അതേക്കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.’ ഫെയ്ത് റിലില്ല ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഡാനിലോ അലാകോണ്‍ എന്ന 46 കാരനാണ് ഭാഗ്യവാനായ ആ യജമാനന്‍. ഒരു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമേറ്റു.

പിന്നീട് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാത്ത ഡാനിലോ വീല്‍ചെയറിലാണ് ജീവിക്കുന്നത്. ഡാനിലോയുടെ നന്ദിയുള്ള നായ ഡിഗോങ് ആണ് അന്നുമുതല്‍ യജമാനന്റെ സഹായിയായി കൂടെയുള്ളത്.