“വിവേകാനന്ദ സ്വാമികൾ ഇന്നുണ്ടായിരുന്നുവെങ്കിൽ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാൽ തീർച്ചയായും ആക്രമിക്കപ്പെടും.”

single-img
19 July 2018

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാല്‍ തീര്‍ച്ചയായും അദ്ദേഹം ആക്രമിക്കപ്പെടുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഭാരതത്തിന്റെ വഴി വിചാരത്തിന്റെതാണെന്നും മറിച്ച് വികാരത്തിന്റെതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാമി അഗ്നിവേശിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വാമി അഗ്നിവേശിനെ ആദ്യമായി കാണുന്നത് 2009 ആസ്ത്രേലിയയിലെ മെൽബണിൽ നടന്ന ലോകമതമഹാസമ്മേളനത്തിൽ വെച്ചാണ്.
പാർലമെന്റിൽ സ്വാമിജി നടത്തിയ പ്രസംഗം ഏവരേയും ആവേശം കൊള്ളിച്ചിരുന്നു.
പിറ്റേ ദിവസം ശ്രീ ശ്രീ രവിശങ്കർ ഞങ്ങൾക്ക് രണ്ടുപേർക്കുമായി ഒരു ഉച്ചയൂണു സത്ക്കാരം തന്നിരുന്നു.
ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഞങ്ങളന്ന് സംസാരിച്ചു.
അന്നായിരുന്നു ഞാൻ സ്വാമിജിയെ വളരെ അടുത്ത് പരിചയപ്പെടുന്നത്.
ഭാരതീയ ധർമ്മശാസ്ത്രങ്ങളിലുള്ള സ്വാമിജിയുടെ അറിവ് ആരേയും അതിശയിപ്പിക്കുന്നതാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.

 

സ്വാമി അഗ്നിവേശിനെ ആദ്യമായി കാണുന്നത് 2009 ആസ്ത്രേലിയയിലെ മെൽബണിൽ നടന്ന ലോകമതമഹാസമ്മേളനത്തിൽ വെച്ചാണ്.പാർലമെന്റിൽ…

Posted by Swami Sandeepananda Giri on Wednesday, July 18, 2018