കേരളത്തിനു മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി;​നിരാശജനകമായ നിലപാടെന്ന്​ മുഖ്യമന്ത്രി;കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യെ​ന്ന് ചെ​ന്നി​ത്ത​ല

single-img
19 July 2018

ന്യൂഡല്‍ഹി: ​കഞ്ചിക്കോട്​​ കോച്ച്‌​ ഫാക്​ടറി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തീരുമാനമാകാതെ പിണറായി-മോദി കൂടികാഴ്​ച.കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്നാണ് മോദി അറിയിച്ചത്. സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ ശബരിപാത നടപ്പാക്കും. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കും. കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.ഇക്കാര്യത്തില്‍ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി​ നി​ഷേ​ധാ​ത്മ​ക​മാ​യി പെ​രു​മാ​റി. കേ​ര​ള​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.