യുവതിയുടെ കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികരുടെ പീഡനം: റിമാന്‍ഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തള്ളി

single-img
19 July 2018

ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യപേക്ഷ കോടതി തള്ളി. ബലാല്‍സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ. ജോബ് മാത്യു ജോണ്‍സണ്‍ വി മാത്യു എന്നിവരരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്. അതേസമം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

കേസില്‍ പ്രതികളായ എബ്രഹാം വര്‍ഗീസ്​, ജോയ്​സ്​ കെ ജോര്‍ജ്​ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത്​ വരെ ഇവരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.