റോണാള്‍ഡോ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കിയത് 21 ലക്ഷത്തിലധികം രൂപ

single-img
19 July 2018

ഗ്രീസിലെ ആഡംബര ഹോട്ടല്‍ ജീവനക്കാര്‍ കണ്ണും തള്ളിയിരിക്കുകയാണ്. ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ മടങ്ങിപ്പോയപ്പോള്‍ ഹോട്ടലുകാര്‍ക്ക് ടിപ്പായി നല്‍കിയത് 22 ലക്ഷത്തോളം രൂപ.

കുടുംബസമേതമാണ് റൊണാള്‍ഡോ ഗ്രീസിലെ നവരീനോയിലെ ആഡംബര ഹോട്ടലില്‍ തങ്ങിയത്. ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം ഹോട്ടലില്‍ അവധിക്കാലം ചെലവഴിച്ചിരുന്നു. 31,500 ഡോളര്‍ ടിപ്പായി നല്‍കിയ ശേഷം എല്ലാവര്‍ക്കും തുക വീതിച്ച് നല്‍കാനും റൊണാള്‍ഡോ നിര്‍ദ്ദേശിച്ചു.

റെയല്‍ മാഡ്രിഡിനില്‍ നിന്ന് യുവാന്‍റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോയുടെ നിര്‍ണ്ണായക നീക്കങ്ങളെല്ലാം ഈ ഹോട്ടലിലായിരുന്നു നടന്നിരുന്നത്. 800 കോടിയിലേറെ രൂപയ്ക്കാണ് 33 കാരനായ റൊണാള്‍ഡോ പുതിയ സീസണില്‍ യുവാന്‍റസിനായി കളിക്കുന്നത്.